Wednesday, 17 October 2018

MATCH 8 CFC 1 FCG 3


ചാമ്ബ്യന്മാര്‍ തകര്‍ന്നു വീണു, എഫ് സി ഗോവയ്ക്ക് ചെന്നൈയില്‍ വന്‍ ജയം


കഴിഞ്ഞ ഐ എസ് എല്‍ കിരീടം ഉയര്‍ത്തിയ ചെന്നൈയിന് ഈ സീസണ്‍ ആരംഭം ദുരന്തമായി മാറിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ബെംഗളൂരുവിനോട് തോറ്റ ക്ഷീണം മാറ്റാനാണ് ചെന്നൈയിന് ഇറങ്ങിയത് എങ്കിലും ഇന്ന് നേരിടേണ്ടി വന്നത് അതിനേക്കാള്‍ വലിയ തോല്‍വിയെ ആയിരുന്നു. മറീന അരീനയില്‍ നടന്ന ചെന്നൈയിനും എഫ് സി ഗോവയുമായുള്ള പോരാട്ടം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എഫ് സി ഗോവ സ്വന്തമാക്കിയത്.
ഗോവയുടെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ എഡു ബേഡിയ ആണ് എഫ് സി ഗോവയ്ക്ക് ഇന്ന് ആദ്യം ലീഡ് നേടിക്കൊടുത്തത്. 12ആം മിനുട്ടില്‍ ആയിരുന്നു ബേഡിയയുടെ ഗോള്‍. സസ്പെന്‍ഷന്‍ കാരണം ആദ്യ മത്സരം കളിക്കാന്‍ എഡു ബേഡിയക്ക് കഴിഞ്ഞിരുന്നില്ല. ലെന്നി റോഡ്രിഗസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ഒരു ഗോളിന് പിറകില്‍ പോയെങ്കിലും ആദ്യ പകുതിയില്‍ ചെന്നൈയിന്‍ ആയിരുന്നു ഭേദപ്പെട്ട ടീം.
എന്നാല്‍ രണ്ടാം പകുതിയില്‍ കളി പൂര്‍ണ്ണമായും ഗോവ സ്വന്തമാക്കി. ചെന്നൈയിന്‍ ഡിഫന്‍സിലെ പിഴവ് മുതലാക്കി നേടിയ രണ്ടാം പകുതിയിലെ രണ്ട് ഗോളുകളാണ് ലൊബേരയെയും സംഘത്തെയും മൂന്ന് പോയന്റുമായി ചെന്നൈയില്‍ നിന്ന് മടങ്ങാന്‍ അനുവദിച്ചത്. 53ആം മിനുട്ടില്‍ കോറോയും 80ആം മിനുട്ടില്‍ ഫാള്‍ മൗര്‍റ്റാഡയുമാണ് ഗോവയുടെ ജയ ഉറപ്പിച്ച്‌ കൊടുത്തത്. ഇന്നത്തെ ഗോള്‍ ഉള്‍പ്പെടെ രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ ആയി കോറോയ്ക്ക്.
കളിയുടെ ഇഞ്ച്വറി ടൈമില്‍ എലി സാബിയ ആണ് ചെന്നൈയിന്റെ ആശ്വാസ ഗോള്‍ നേടിയത്. ചെന്നൈയിന്റെ ഹോമില്‍ വന്ന് ഗോവ ജയിക്കുന്ന നാലാമത്തെ മത്സരമാണിത്.


Awards
The Club Award is collected by Mandar Rao Dessai as Goa win the game. 
The Swift Limitless Player of the Match is given to Ferran Corominas. Lenny Rodrigues wins the DHL Winning Pass of the Match for Goa's first goal while Mohammad Nawaz is awarded the Emerging Player of the Match. Lastly,

 Ahmed Jahouh is the Hero of the Match

No comments:

Post a Comment