ഡല്‍ഹിയില്‍ കൊല്‍ക്കത്തക്ക് ആദ്യ ജയം
പത്തു ദിവസത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ ഐഎസ്‌എലില്‍ ആദ്യ ജയം എടികെയ്‌ക്കൊപ്പം. ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് എടികെ പരാജയപ്പെടുത്തി.
ബല്‍വന്ത് സിംഗും മൊറോക്കന്‍ താരം എല്‍ മൈമുനിയുമാണ് എടികെയ്ക്കായി ഗോള്‍ നേടിയത്. പ്രീതം കോട്ടാല്‍ ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ നേടി. ആദ്യ പകുതിയില്‍ ബല്‍വന്ത് സിംഗിന്റെ ഗോളില്‍ എടികെ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ പ്രീതം കോട്ടാലിലൂടെ ഡല്‍ഹി തിരിച്ചടിച്ചു. കളി സമനിലയിലേക്ക് നീങ്ങുമ്ബോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെയാണ് എടികെ ഗോള്‍ നേടിയത്. എല്‍ മൗമുനിയാണ് സ്‌കോര്‍ ചെയ്തതെങ്കിലും ജയേഷ് റാണയായിരുന്നു ഗോളിനു വഴിയൊരുക്കിയത്. മധ്യവരയ്ക്കു അരികിനിന്നും ഡല്‍ഹി ബോക്‌സിലേക്ക് പറന്നുകയറിയ റാണ മൗമുനിക്ക് ഗോള്‍ പാകത്തില്‍ പന്ത് നല്‍കുകയായിരുന്നു. ജയത്തോടെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ എടികെ തിരിച്ചുവരവ് ഗംഭീരമാക്കി.
ഡല്‍ഹിയില്‍ കൊല്‍ക്കത്തയ്ക്ക് സീസണിലെ ആദ്യ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ മൈമൂനി നുസൈര്‍ നേടിയ ഗോളാണ് കൊല്‍ക്കത്തയ്ക്ക് സീസണിലെ ആദ്യ പോയത് നേടി കൊടുത്തത്.
മത്സരം മികച്ച രീതിയില്‍ തുടങ്ങിയ എ.ടി.കെ 20ആം മിനുട്ടില്‍ ബല്‍വന്ത് സിംഗിന്റെ ഗോളിലൂടെ മുന്‍പിലെത്തി. ലാന്‍സറൊട്ടേയുടെ പാസ് സ്വീകരിച്ച മനോഹരമായി ഒരു ഫിനിഷിംഗിലൂടെ ബല്‍വന്ത് സിങ് ഗോളാക്കുകയായിരുന്നു. എ.ടി.കെയുടെ സീസണിലെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. തുടര്‍ന്ന് രണ്ടാം പകുതിയിലാണ് പ്രീതം കോട്ടലിലൂടെ ഡല്‍ഹി സമനില പിടിച്ചത്. ഡല്‍ഹിക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ് കോട്ടല്‍ ഗോള്‍ നേടിയത്.
തുടര്‍ന്ന് മത്സരം സമനിലയിലാവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മൈമൂനി നേടിയ ഗോളിലൂടെ എ.ടി.കെ വിജയം പിടിച്ചെടുത്തത്. ജയേഷ് റാണയുടെ മികച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.
Super-sub Noussair El Maimouni scores late goal as ATK edge past Delhi Dynamos 2-1
Noussair El Maimouni's second-half goal after coming on as a substitute gave ATK a 2-1 win over Delhi Dynamos at the JLN Stadium on Wednesday.
A fast start to the match by both teams saw the midfielders struggling to keep hold of the ball. Regular turnovers, however, did not result in clear-cut chances to score.
AWARDS
Manuel Lanzarote collects the Club Award as ATK win the game. Pritam Kotal wins the Swift Limitless Player of the Match. Jayesh Rane bags the DHL Winning Pass of the Match Award for ATK's second goal while Komal Thatal is awarded the Emerging Player of the Match. Lastly,
Balwant Singh is the Hero of the Match
Delhi Dynamos FC - Playing XI
Francisco Dorronsoro (GK), Lallianzuala Chhangte, Rene Mihelic, Shubham Sarangi, Vinit Rai, Pritam Kotal (C), Narayan Das, Nandhakumar Sekar, Marti Crespi, Rana Gharami, Andrija Kaludjerovic
(on bench)
Adria Carmona, Romeo Fernandes, Siam Hanghal, Albino Gomes, Seiminmang Manchong, Mohammad Dhot, Pradeep Mohanraj.
A T K - Playing XI
Arindam Bhattacharja (GK), Aiborlang Khongjee, Gerson Vieira, John Johnson, Ricky Lallawmawma, Everton Santos, Kalu Uche, Komal Thatal, Manuel Lanzarote (C), Balwant Singh, Pronay Halder.
(on bench)
Cavin Lobo, El Maimouni Noussair, Hitesh Sharma, Jayesh Rane, Debjit Majumder, Andre Bikey, Ankit Mukherjee.






















































